കോതമംഗലം : കോതമംഗലം താലൂക്കിലെ 24 പേർക്ക് ഏലൂരിൽ വച്ച് നടന്ന ജില്ലാ പട്ടയമേളയിൽ വച്ച് പട്ടയങ്ങൾ വിതരണം ചെയ്തു .5 വില്ലേജുകളിലായി 24 പേർക്കാണ് ഇന്ന് കളമശേരിയിൽ വച്ച് നടന്ന ജില്ലാതല പട്ടയ മേളയിൽ മന്ത്രി പി രാജീവ് പട്ടയങ്ങൾ വിതരണം ചെയ്തു .
. കുട്ടമ്പുഴ -18, ഇരമല്ലൂർ -3, കീരംപാറ -1, നേര്യമംഗലം -1, തൃക്കാരിയൂർ -1 എന്നിങ്ങനെ 24 പേർക്കാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.ചടങ്ങിൽ ഹൈബി ഈഡൻ എം പി, ആന്റണി ജോൺ എം എൽ എ, അൻവർ സാദത്ത് എം എൽ എ, പി വി ശ്രീനിജൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് എന്നിവർ സംസാരിച്ചു.
Comments
0 comment