കോതമംഗലം : കോതമംഗലം ടൗൺ യു പി സ്കൂൾ ,പൂയംകുട്ടി മണികണ്ഠൻ ചാൽ സി എസ് ഐ പള്ളി ഹാൾ എന്നിവിടങ്ങളിൽ 25 കുടുംബങ്ങളിലെ 72 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യമായ സൗകര്യങ്ങളും അതോടൊപ്പം മെഡിക്കൽ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്.വില്ലേജ് ഓഫീസര്‍മാരും, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്.താലൂക്ക് ഓഫീസിൽ 24 മണിക്കൂറും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം ഉണ്ടായാൽ അതിനാവശ്യമായ ക്രമീകരണങ്ങളും വിവിധപ്രദേശങ്ങളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.റവന്യൂ,തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ഫയർ ഫോഴ്സ്, പട്ടികജാതി /പട്ടിക വർഗ്ഗ ക്ഷേമം,ഗതാഗതം ഉൾപ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങളോട് ജനങ്ങൾ പൂർണമായി സഹകരിച്ചുകൊണ്ട് അപകടങ്ങൾ ഒഴിവാക്കണമെന്ന് ആന്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു.ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
Comments
0 comment