കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സർക്കാർ ,എയ്ഡഡ് വിദ്യാലയങ്ങൾക്ക് അക്കാദമികവും ഭൗതീകവുമായ പിന്തുണ നൽകി മികവിൻ്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആൻ്റണി ജോൺ എം എൽ എ നടപ്പാക്കിയിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് കൈറ്റ് (KITE) .
.പദ്ധതിയുടെ ആറാം ഘട്ടത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് -ടു പരീക്ഷയിലും കലാ സാഹിത്യ കായിക ശാസ്ത്ര ഐടി അക്കാദമിക മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും കൈറ്റ് അവാർഡ് നൽകി അനുമോദിക്കും .ജൂൺ 16 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ അവാർഡ് വിതരണം എറണാകുളം ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷ് ഐ എ എസ് ഉദ്ഘാടനം ചെയ്യും. ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിക്കും .സൈലം അക്കാദമിക് കോർഡിനേറ്റർ ഡോ .ആതിര ഷാജി കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും . ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,വിദ്യാഭ്യാസ വകുപ്പുമേധാവികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Comments
0 comment