കോതമംഗലം: കോതമംഗലത്തെ ഇളക്കിമറിച്ച് എൽഡിഎഫ് റോഡ് ഷോ . ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് റോഡ് ഷോയിൽആയിരങ്ങൾ പങ്കെടുത്തു.
കോതമംഗലം ചെറായ പള്ളിത്താഴത്തു നിന്ന് വാദ്യമേള താളങ്ങളോടെ ആരംഭിച്ച് നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ച റോഡ് ഷോ കാണാൻ നഗര വീഥിയിൽ വൻ ജനാവലി കാത്തു നിന്നു. കോതമംഗലം അസംബ്ലി മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന പൊതുയോഗം
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ
ശിവൻ അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ
ആൻ്റണി ജോൺ എം എൽ എ,അഡ്വ ജോയിസ് ജോർജ്
എസ് സതീഷ് ,
ആർ അനിൽകുമാർ, ഇ കെ ശിവൻ , കെ എ ജോയി, എ എ അൻഷാദ്, പി കെ രാജേഷ് , പി ടി ബെന്നി, എം വി മാണി ,കെ കെ ദാനി ,
എൻ സി ചെറിയാൻ , മനോജ് ഗോപി , തോമസ് തോമ്പ്രയിൽ , ബേബി പൗലോസ് ,സാജൻ അമ്പാട്ട് ,ഷാജി പീച്ചക്കര എന്നിവർ പങ്കെടുത്തു.
Comments
0 comment