
രാവിലെ വെള്ളിമണ്‍ കൊട്ടാരം ഗണപതിക്ഷേത്രനടയില്‍ നിന്നുമാരംഭിച്ച സ്വീകരണ പരിപാടി രാത്രി വൈകിയും തുടര്‍ന്നു. ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാവിലെ 8 ന് സ്ഥാനാര്‍ത്ഥി എത്തുമ്പോഴേക്കും കൊട്ടാരം ഗണപതി ക്ഷേത്രാങ്കണത്തില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുന്‍കൂട്ടി തന്നെ എത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ സ്വീകരണത്തിനായി വാഹനങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. എല്ലാവര്‍ക്കും ചിരപരിചിതമായ 2727 ഇന്നോവയില്‍ വന്നിറങ്ങിയപ്പോള്‍ പ്രവര്‍ത്തകരും സമ്മതിദായകരും ഒപ്പം കൂടി. എല്ലാവരോടും കുശലാന്വേഷണം നടത്തിയശേഷം സ്ഥാനാര്‍ത്ഥി സ്വീകരണ വാഹനത്തിലേക്ക് കയറി.
സ്ഥാനാര്‍ത്ഥിയുടെ ഹ്രസ്വമായ പ്രസംഗം... കുണ്ടറ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത രൂപരേഖയുടെ അവതരണം കൂടിയായി അത് മാറി. അലിന്‍ഡ്, സെറാമിക്സ്, കെല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കായി നടത്തിയ ഇടപെടലുകളെക്കുറിച്ച് തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. തൊഴിലാളികളുടെ ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ മറ്റു ക്ഷേമപദ്ധതികള്‍ തുടങ്ങിയവയില്‍ പാര്‍ലമെന്‍റംഗം എന്ന നിലയില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും വിശദീകരിച്ചു. എം.പി ഫണ്ടിന്‍റെ വിനിയോഗത്തില്‍ കൊല്ലം കൈരിച്ച മാതൃകാപരമായ നേട്ടങ്ങള്‍ ആരോഗ്യ മേഖലയിലും ഇ.പി.എഫ് പെന്‍ഷന്‍കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കശുവണ്ടി തൊഴിലാളികള്‍ക്കും അംഗനവാടി ജീവനക്കാര്‍ക്കു വേണ്ടിയുമൊക്കെ പാര്‍ലമെന്‍റില്‍ ഇടപെടല്‍ നടത്താന്‍ സാധിച്ചതായി സ്ഥാനാര്‍ത്ഥി പറഞ്ഞു. പാര്‍ലമെന്‍റ് ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ ആലേഖനം ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സ്വകാര്യ പ്രമേയമായ ഇ.പി.എഫ് പ്രമേയം, പാര്‍ലമെന്‍റിന്‍റെയും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെയും ശ്രദ്ധ നേടി. പെന്‍ഷന്‍കാരുടെ സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഈ പ്രമയം പരിഹാരമായി. ഇങ്ങനെ നീളുന്നു ഓരോരോ മേഖലയിലും കൈക്കൊണ്ട നടപടികള്‍ എന്നുപറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ സമ്മതിദായകരുടെ മുഖത്ത് ആത്മസംതൃപ്തിയുടെ പുഞ്ചിരി. തുടര്‍ന്ന് അടുത്ത പോയിന്‍റുകളിലേക്കുള്ള യാത്ര. രാത്രി വൈകിയും നിശ്ചിത സ്വീകരണ പോയിന്‍റില്‍ നിന്നും എണ്ണം കൂടി എല്ലാ ചെറുസംഘങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവരുടെയും ഒപ്പം കൂടിയായിരുന്നു ഇന്നലത്തെ പര്യടനം അവസാനിച്ചത്.
കുരീപ്പള്ളി സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി. ടി.സി. വിജയന്‍, കെ.ആര്‍.വി. സഹജന്‍, പ്രസന്നകുമാര്‍, ജെ. മധു, രാജു ഡി. പണിക്കര്‍, രഘു പാണ്ഡവപുരം, അനീഷ് പടപ്പക്കര, ഫൈസല്‍ കുളപ്പാടം, ഫിറോസ് ഷാ സമദ്, മഹേശ്വരന്‍പിള്ള, നിസാമുദ്ദീന്‍, അരുണ്‍ അലക്സ്, കുളത്തൂര്‍ രവി, ബാബുരാജന്‍, നാസിമുദ്ദീന്‍ ലബ്ബ, നീരൊഴുക്കില്‍ സാബു, സിന്ധു ഗോപന്‍, ജയശങ്കര്‍, പെരിനാട് മുരളി, ടി.സി. അനില്‍കുമാര്‍, ആശാലത, ബീന തുടങ്ങിയര്‍ പങ്കെടുത്തു.
Comments
0 comment