ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേക്ക് മിക്സിംഗ് ചടങ്ങ് നടത്തി. അന്താരാഷ്ട്ര ഷെഫ് ഡേയുടെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉണക്ക മുന്തിരി, ഈന്തപ്പഴം, കശുവണ്ടി പരിപ്പ്, ആപ്രിക്കോട്ട്,ചെറി, ബദാം, പിസ്ത തുടങ്ങിയ ഫ്രൂട്സും ഗ്രാമ്പൂ, കറുകപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളും പഴച്ചാറുകൾ, വൈൻ തുടങ്ങിയ ചേരുവകളും ഉൾപ്പെടുത്തിയാണ് മിശ്രിതം തയ്യാറാക്കുന്നത്. ഇങ്ങനെ കലർത്തിവെച്ച ഉണക്കപ്പഴങ്ങളുടെ കൂട്ട് ക്രിസ്തുമസിന് കേക്ക് തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു. കാലപ്പഴക്കം ഏറും തോറും സ്വാദും ഗുണവും വർദ്ധിക്കും എന്നതിനാലാണ് മാസങ്ങൾക്കു മുൻപേ ഇത് തയ്യാറാക്കുന്നത്.കോളേജ് മാനേജർ മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ കേക്ക് മിക്സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. കെ.കെ രാജൻ, വൈസ് പ്രിൻസിപ്പൽ സോമി പി. മാത്യു, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റ് മേധാവി സുജിത് കെ എസ്,ട്രഷറർ കെ.വി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സണ്ണി ജേക്കബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ അമൽ ഓസ്റ്റിൻ, ഡോ. സോണി കുര്യൻ, ഡോ.അനീറ്റ ബ്രിജിത്ത് മാത്യു,എന്നിവർ സംബന്ധിച്ചു.അധ്യാപകരായ പ്രശാന്ത് സി ബി, ജിബിൻ കെ മാത്യു, ബ്രൈറ്റ് സെബാസ്റ്റ്യൻ, ബിട്ടു സണ്ണി, വിദ്യാർഥികളായ അനു കുമാർ, പോൾ ആന്റണി ജിജു, അനില ബാബു, ഡോൺ ജെ കല്ലുങ്കൽ, കിരൺ തോമസ്, ലിയോ ജോജി, അബയ് ബിനു, എന്നിവർ പങ്കെടുത്തു.
മൂവാറ്റുപുഴ:
Comments
0 comment