menu
കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
കർഷക ദിനാഘോഷവും മാതൃകാ കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു.
0
118
views
കോതമംഗലം: കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, വിവിധ സർവ്വീസ് സഹകരണ ബാങ്കുകളുടെയും, പാടശേഖര സമിതികളുടെയും, കാർഷിക വികസന സമിതിയുടെയും, ഇതര കർഷക ഗ്രൂപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയ മോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസമോൾ ഇസ്മയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം സൈയ്ത്, വാർഡ് മെമ്പർമാരായ കെ കെ ഹുസൈൻ, ദിവ്യാ സലി,പ്രിയ സന്തോഷ്, ഷാജി ബസി, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് ബാലകൃഷ്ണൻ, ജില്ലാ കാർഷിക വികസന സമിതി അംഗം കെ എസ് അലികുഞ്ഞ്, കാർഷിക കർമ്മ സേന പ്രതിനിധി ഷാജി വർഗീസ് കൊറ്റനക്കോട്ടിൽ, കാർഷിക വികസന സമിതി അംഗം എം ഐ കുര്യാക്കോസ്, പാടശേഖരസമിതി സെക്രട്ടറി ജോസ് കെ തോമസ്, കൃഷി അസിസ്റ്റന്റ് ബിൻസി ജോൺ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സൗമ്യ സണ്ണി സ്വാഗതവും കൃഷി അസിസ്റ്റന്റ് ഉനൈസ് പി ഇ നന്ദിയും പറഞ്ഞു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് കാർഷിക ക്വിസ് മത്സരവും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations