
മൂവാറ്റുപുഴ:
മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എക്സി.എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ ആക്രോശമുതിർത്തത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ . ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. പൊലീസ്ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments
0 comment