
വാളകം കുന്നയ്ക്കാൽ ഗവ.യു.പി.സ്കൂളിലെ 121-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള "മാറ്റൊലി 2K25" വിവിധ പരിപാടികളോടെ നടന്നു. വാളകം പഞ്ചായത്ത് അംഗം രജിതസുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രഹാം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ സി. കെ സ്വാഗതവും,യോഗത്തിൽ മൂവാറ്റുപുഴ ഉപജില്ലവിദ്യാഭ്യാസ ഓഫീസർ ബെന്നി കെ.വി മുഖ്യപ്രഭാഷണവും സീനിയർ അസിസ്റ്റന്റ് രമ്യ കെ ആർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ എൻഡോമെന്റ്, പ്രൊഫിഷൻസി അവാർഡ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എൽദോസ് എന്നിവർ ചേർന്ന് നിർവഹിച്ചു. വാർഡ് അംഗങ്ങളായ സി വൈ ജോളിമോൻ, ബിനോ കെ.ചെറിയാൻ,പൂർവ്വ അധ്യാപകൻ അയ്യപ്പൻ മാസ്റ്റർ,പി ടി എ അംഗങ്ങളായ അനിത സനിൽ, അനിൽ റ്റി. എൻ,അധ്യാപക പ്രതിനിധി ധന്യ പി ഡി,സ്കൂൾ ലീഡർ കുമാരി അമൃത വി. ജെ എന്നിവർ പ്രസംഗിച്ചു.അധ്യാപിക സനിത കെ.സ് നന്ദി പറഞ്ഞു.
Comments
0 comment