menu
കുന്നയ്ക്കാൽ ഗവ.യു.പി സ്കൂളിൽ കുട്ടികളുടെ ഹരിതസഭഉദ്ഘാടനം നടത്തി
കുന്നയ്ക്കാൽ ഗവ.യു.പി സ്കൂളിൽ കുട്ടികളുടെ ഹരിതസഭഉദ്ഘാടനം നടത്തി
0
251
views
മൂവാറ്റുപുഴ:

വാളകം ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ കുന്നക്കാൽ ഗവൺമെന്റ് യു.പി സ്കൂളിൽ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളിലേയും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. വിവിധ സ്കൂളുകളിലെ മാലിന്യനിർമ്മാർജനം സംബന്ധിച്ച റിപ്പോർട്ട് ഹരിത സഭയിൽ അവതരിപ്പിച്ചു. ബോധവത്ക്കരണ പ്രതിജ്ഞ പ്രസിഡന്റ് ചൊല്ലിക്കൊടുത്തു . ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി എൽദോസ് മെമ്പർമാരായ ജോളിമോൻ, മനോജ് പി എൻ , സെക്രട്ടറി ജയരാജ്, ആരോഗ്യവകുപ്പ് അസി: ഹെൽത്ത് ഇൻസ്പെക്ടർ ലെനിൻ, വി ഇ ഒ സുബലക്ഷ്മി, അസി: സെക്രട്ടറി, സി ഡി എസ് ചെയർ പേഴ്സൺ സ്മിത സാബു , പി ബിജു, എന്നിവർ യോഗത്തിൽ പങ്കെടുത്തു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations