എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെ ഏകദേശം 700 ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരുമായി 30 ഓളം പേരും ഉണ്ട്. കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ യു പി സ്കൂളും,അക്കാദമിക രംഗത്തും കലാ-കായിക മേളകളിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന സ്കൂളുമാണ് കുറ്റിലഞ്ഞി ഗവ യു പി സ്കൂൾ .പ്രസ്തുത സ്കൂളിന് ഒരു പുതിയ മന്ദിരം അനുവദിക്കണമെന്നുള്ളത് ദീർഘകാലമായുള്ള കുട്ടികളുടേയും,രക്ഷിതാക്കളുടേയും,പ്രദേശവാസികളുടേയും ആവശ്യമായിരുന്നു. ഈ ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നത് . ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു. എഴുപത്തിരണ്ട് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.
കോതമംഗലം : കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂളിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് 1 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
Comments
0 comment