കോതമംഗലം :വയനാട് പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി വൈ എഫ് ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർത്ഥം കുറ്റിലഞ്ഞി മേഖല കമ്മിറ്റി പപ്പട ചലഞ്ച് സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ എസ് ശ്രീജിത്ത് സ്വാഗതം പറഞ്ഞു. യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ഷെജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഇ എസ് ശ്രീജിത്ത് സ്വാഗതം പറഞ്ഞു. യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സിപിഐഎം നെല്ലിക്കുഴി സൗത്ത് ലോക്കൽ സെക്രട്ടറി സഹീർ കോട്ടപറമ്പിൽ, കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി കെ റഷീദ്, വാർഡ് മെമ്പർ സുലൈഖ ഉമ്മർ, ഷാജൻ, സിദ്ധിക്ക് എം യു,മുഹമ്മദ് ടി കെ,ബഷീർ കെ എം എന്നിവർ പങ്കെടുത്തു.
Comments
0 comment