menu
കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ
കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന്  38 കോടി 93 ലക്ഷം   രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ
0
243
views
കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ നവീകരണത്തിന് 38 കോടി 93 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വെളിയങ്കുന്നില്‍ പഞ്ചായത്ത്‌ വക ഭൂമിയില്‍ 2 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഒരു ഉപരിതല ടാങ്ക് നിർമ്മിച്ച് ത്യക്കേപ്പടിയില്‍ പണികഴിപ്പിക്കുന്ന പമ്പ് ഹൗസിൽ നിന്നും 35 HP പമ്പ് സെറ്റ്‌ സ്ഥാപിച്ച്‌ 4 കിലോമിറ്റര്‍ നീളം പമ്പിംഗ്‌ മെയിന്‍ സ്ഥാപിച്ച്‌ വെള്ളം എത്തിക്കും

 . ടാങ്കിൽ നിന്നും ഇടുന്ന വിതരണ ശ്രംഖല വഴി നിലവിലുള്ള എല്ലാ വാട്ടര്‍ കണക്ഷനുകളിലും സുഗമമായി വെള്ളം എത്തിക്കും .പുതിയതായി 22 കിലോമിറ്റര്‍ നീളത്തിൽ   പൈപ്പ്‌ലൈന്‍ ഇട്ടിട്ടി ല്ലാത്ത എല്ലാ ഗ്രാമീണ റോഡുകളിലും സ്ഥാപിക്കും. വാക്കത്തിപ്പാറയില്‍ പുതിയതായി പണികഴിപ്പിക്കുന്ന 4.50 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ജലസംഭരണിയില്‍ നിന്ന്‌ 200 മില്ലി മീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ 6 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിക്കും. നിലവിലുള്ള വരമ്പുപാറ 1 എം എല്‍ ഡി ട്രീറ്റുമെന്‍റിനോട്‌ അനുബന്ധമായുള്ള സംപില്‍ കൂടുതല്‍ വെള്ളം എത്തിച്ച്‌ വിതരണത്തിന്‌ ലഭ്യമാക്കും .  കാലാഹരണപ്പെട്ട പൈപ്പുകള്‍ മാറ്റുന്നതോടുകൂടി     3561 കുടുംബങ്ങൾക്കാണ് വാട്ടർ കണക്ഷൻ ലഭ്യമാക്കുന്നത് .കുടിവെള്ള പദ്ധതിയുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations