കോതമംഗലം : ജില്ലയിൽ ആദ്യമായ് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് സിന്റെ നേതൃത്വത്തിൽ സംരംഭ വിപണന കേന്ദ്രം ആരംഭിച്ചു. കുടുംബശ്രീ സംരംഭങ്ങളുടെയും, കുടുംബശ്രീ കൃഷി ഗ്രൂപ്പുകളുടെയും (JLG) എല്ലാ ഉൽപ്പന്നങ്ങളുടെയും സംരംഭ വിപണന കേന്ദ്രം നെല്ലിക്കുഴി സപ്ലൈക്കോക്ക് സമീപം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ്പ്രസിഡന്റ് ശോഭവിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മൃദുല ജനാർദ്ദനൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, CDS ചെയർപേഴ്സൺ ഐഷ അലി, കൃഷി ഓഫീസർ ശ്രീബാല അജിത്ത് , മെമ്പർ സെക്രട്ടറി ഇ. എം അസീസ്, കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ പങ്കെടുത്തു.
Comments
0 comment