കൂത്താട്ടുകുളം :കൂത്താട്ടുകുളം ഗവ.ആശുപത്രിയെ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമായി മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു കൂത്താട്ടുകുളം നഗരസഭ ഗവ കുടുംബാരോഗ്യ കേന്ദ്രത്തിൽ 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഒപി. ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
നഗരസഭ അധ്യക്ഷ വിജയ ശിവൻ അധ്യക്ഷയായി.ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ് ,ഷിബി ബേബി, അംബിക രാജേന്ദ്രൻ,പി ആർ സന്ധ്യ, സുമ വിശ്വംഭരൻ, ബേബി കിരാന്തടം ,പി സി ഭാസ്കരൻ ,കലാ രാജു സൂപ്രണ്ട് ഡോ.എ എ ജയൻ,എന്നിവർ സംസാരിച്ചു.
അഞ്ച് ഓക്സിജൻ ബെഡ് ഉൾപ്പെടെ ഒപി വിഭാഗത്തി ലെത്തുന്ന രോഗികൾക്കാവശ്യമായ എല്ലാ സംവിധാനങ്ങളും നവീകരണത്തിൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
Comments
0 comment