കൂത്താട്ടുകുളം:കേരള സംഗീത നാടക അക്കാദമിയുടെഅംഗീകാരത്തോടുകൂടി 36 വർഷമായി കൂത്താട്ടുകുളത്ത് പ്രവർത്തിച്ചു വരുന്ന കേളി ഫൈനാട്‌സ് സൊസൈറ്റിയുടെ കീഴിലുള്ള കേളി സ്കൂൾ ഓഫ് ആർട്സിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും പുതിയ കോഴ്സുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനവും നടന്നു.
. കേളി ഹാളിൽ നടന്ന പരിപാടിയിൽ ആർ.വത്സലദേവി(റിട്ട: എച്ച് എം, ജി യു പി എസ് ), വത്സല.വി. നായർ, തോമസ് പാലക്കൽ, എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു. പ്രസിഡണ്ട് സി.എൻ. പ്രഭകുമാർ, സെക്രട്ടറി സുനിൽ കൃഷ്ണൻകുട്ടി, കമ്മിറ്റി അംഗങ്ങളായരാജേഷ്.എം,സന്ധ്യ.വിജയകുമാർ,
അശോക്കുമാർ,പി.എൻ.ശിവദാസ്.പിടിഎ പ്രസിഡണ്ട് രാജേഷ്.എം
സെക്രട്ടറി ജിതിൻ ഗോപി എന്നിവർ സംസാരിച്ചു.
Comments
0 comment