കൂത്താട്ടുകുളം അർബൻ സഹകരണ സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച നീതി മെഡിക്കൽ ഷോപ്പിൻ്റെ പ്രവർത്തനന ഉദ്ഘാടനം സംഘം പ്രസിഡൻ്റ് പി.സി ജോസിൻ്റെ അധ്യക്ഷതയിൽ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിന് മുഖ്യപ്രഭാഷണം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നടത്തി. ആദ്യ വിൽപന ടി എ ഐ സി ഒ എസ് പ്രസിഡൻ്റുമായ ജയ്സൺ ജോസഫ് നിർവഹിച്ചു. കൂത്താട്ടുകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റ് റജി ജോൺ, മേഖല മർച്ചൻ്റ് സഹകരണ സംഘം പ്രസിഡൻ്റ് റോബിൻ ജോൺ, സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡൻ് എൻ ആർ പ്രകാശ്, ബേബി തോമസ്, സജി മാത്യു, ലീല മർക്കോസ്, എം.യു ബേബി , റ്റി എൻ സുരേന്ദ്രൻ, സാബു കുര്യാക്കോസ്, പ്രകാശ് ഭാസ്കർ, ഓമന ബേബി, സൂസൻ ജോൺ എന്നിവർ സംസാരിച്ചു.
Comments
0 comment