
കൂത്താട്ടുകുളം : എൻ.എസ്.എസ്. കരയോഗം കുടുംബമേള എൻ.എസ്.എസ്. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ്
കെ.കെ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
കെ.കെ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് ആർ. ശ്യാംദാസ് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ആർ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി കെ.ആർ.സോമൻ, കരയോഗം ബജാൻജി പി.എസ്. ഗുണശേഖരൻ,
വനിത സമാജം പ്രസിഡൻ്റ് സുധ വിജയൻ, പ്രതിനിധി സഭാംഗം എൻ.സുധീഷ്, യൂണിയൻ കമ്മറ്റി അംഗം കെ.എൻ. രാമൻ നായർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഡി. ഹരിദാസ്, വനിത യൂണിയൻ പ്രസിഡൻ്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ, അമ്മിണി രവീന്ദ്രൻ, എസ്.പി. നാരായണൻ നായർ, സി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഉഷ മധു, ദേവനന്ദ എം. നായർ എന്നിവർ ഗീതങ്ങൾ അവതരിപ്പിച്ചു വനിതാ സമാജം സെക്രട്ടറി ബിന്ദു രവീന്ദ്രൻ, ബാലസമാജം സെക്രട്ടറി ശിവ എം.മാരാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്കും കലാപരിപാടികളവതരിപ്പിച്ചവർക്കും പുരസ്കാരങ്ങൾ നൽകി.
Comments
0 comment