
സമ്മേളനത്തിന് ഉജ്ജ്വല സമാപനം.
പാമ്പാക്കുട അയ്യപ്പൻ, തിരുമാറാടി രാമകൃഷ്ണൻ, മണ്ണത്തൂർ വർഗീസ്, ഉല്ലല ദാമോദരൻ തുടങ്ങിയ
രക്തസാക്ഷികളുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ നിന്നും ഉയർന്ന വിപ്ലവ മുദ്രാവാക്യങ്ങളും ജനമനസുകളിൽ അലയടിച്ചു.
ടി ബി ജംങ്ഷനിൽ നിന്നും ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ആരംഭിച്ച ചുവപ്പു സേന പരേഡിലും ബഹുജന റാലിയിലും ഏരിയയിലെ 10 ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അണിനിരന്നു.
പൊതുസമ്മേളന
എം എം ലോറൻസ് നഗരിയിൽ ( സ്വകാര്യ ബസ് സ്റ്റാൻ്റ് ) സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു. സമ്മേളനം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ
സെക്രട്ടറി പി ബി രതീഷ് അധ്യക്ഷനായി.എം ജെ ജേക്കബ്, ഏരിയ കമ്മിറ്റി അംഗങ്ങളായ
കെ പി സലിം ,സി എൻ പ്രഭ കുമാർ, എ ഡി ഗോപി, ടി കെ മോഹനൻ, പി എസ് മോഹനൻ, ഒ എൻ വിജയൻ, സി കെ പ്രകാശ്, അനിൽ ചെറിയാൻ, ജോഷി സ്കറിയ,ബിജു സൈമൺ,സണ്ണി കുര്യാക്കോസ് ,ഫെബീഷ് ജോർജ്, നഗരസഭ അധ്യക്ഷ വിജയ ശിവൻ
എന്നിവർ സംസാരിച്ചു.
തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിൻ്റ ഗാനമേളയുണ്ടായി.
Comments
0 comment