ചടങ്ങിൽ മാതൃക കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ സജി കെ എ സ്വാഗതം പറയുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ജോളി,പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ ശിവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിബു പടപറമ്പത്ത്, മുൻ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് മെമ്പറുമായ സൈജൻ്റ് ചാക്കോ ,പഞ്ചായത്ത് മെമ്പർമാരായ ടീന ടിനു,ലിസി ജോർജ്, ഹരീഷ് രാജൻ, സുഹ്റ ബഷീർ, എം കെ വിജയൻ,കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് യാസർ മുഹമ്മദ്,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം എസ് പൗലോസ് ,പി റ്റി ബെന്നി, പി.എം മാത്യൂ, മനോജ് ഗോപി,സി.ഡിഎസ് ചെയർപേഴ്സൺ ജമീല ഷംസുദ്ധീൻ,പാടശേഖര സമിതി സെക്രട്ടറി കുര്യൻ കുര്യൻ,കൃഷി അസിസ്റ്റൻ്റുമാരായ സീന ജോർജ്, ഫാത്തിമ എ എ, സൗമ്യ ഷിബു,നിരവധി കർഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാത്യകാ കർഷകരായ 6 പേരെയും , വിദ്യാർത്ഥി കർഷകനായി ജോസഫ് സെബാസ്റ്റ്യൻ, നെടുങ്കല്ലേൽ, ഊന്നുകൽ (വി എച്ച് എസ് ഇ നേര്യമംഗലം) കർഷക തൊഴിലാളിയായി ശിവൻ കെ കെ, കൊളമ്പക്കര, പുത്തൻകുരിശ് എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു. ആദരിക്കപ്പെട്ട കർഷകർ ക്യഷി അനുഭവങ്ങൾ പങ്കുവച്ചതിനു ശേഷം കർഷക ദിനാചരണ ചടങ്ങിന് അസിസ്റ്റൻറ് കൃഷി ഓഫീസർ സാജു കെ.സി നന്ദി പറഞ്ഞു.
Comments
0 comment