എന്നാൽ റോഡിൽ യാതൊരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. കൂടാതെ റോഡ് കൂടുതൽ ഇടുങ്ങിയതാക്കുകയും ചെയ്തു.
വലിയ രീതിയിൽ പൊതുജനങ്ങളെയും കച്ചവടക്കാരെയും കൊള്ള ചെയ്യുന്നതിനാണ് റോഡിൻ്റെ വികസനം എന്നാണ് പൊതുപ്രവർത്തകരും പൊതു സംഘടനകളും ആരോപിക്കുന്നത്. സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ റോഡിലെ ടോൾ ബൂത്ത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വനമേഖലയിൽ ഇത്തരം ടോൾ ബൂത്തുകൾ സ്ഥാപിക്കുന്നത് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ദുരന്തങ്ങളും സൃഷ്ടിക്കും എന്നാണ് ഗ്രീൻ പീപ്പിൾ പറയുന്നത്.
മൂന്നാറിലേക്കുള്ള ടൂറിസ്റ്റുകളെ കൊള്ളയടിക്കുന്നതിനുള്ള ഈ ശ്രമത്തിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും ജനരോഷം ഉയർന്നുവരുന്നുണ്ട്. കൂടാതെ എം പി യും ഉദ്യോഗസ്ഥരും കോൺട്രാക്ടർ ക്ക് അനുകൂലമായി ആണ് നിലകൊള്ളുന്നത് അത് കൊണ്ട് തന്നെ റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടുകളും ഉണ്ടാകുന്നു ശാസ്ത്രീയമായിട്ടല്ല നിർമ്മാണങ്ങൾ നടക്കുന്നതെന്നും ആക്ഷേപങ്ങൾ ഉണ്ട് സാധാരണ ഗതിയിൽ റോഡ് ടാറിങ്ങും കാന കോൺക്രീറ്റും നടക്കുമ്പോൾ ഗവ എഞ്ചിനീയറുടെ സാന്യ ദ്യം ഉണ്ടാകേണ്ടതാണ് പക്ഷെ ഇവിടെ അത് കാണാറില്ല അത് കൊണ്ട് തന്നെ സിമൻ്റ' ടാറിംഗ് വെട്ടിപ്പിനും ഇടയാകും
ടോൾ ബൂത്ത് നിർമ്മാണം ഉപേക്ഷിക്കണമെന്നും
റോഡ് വികസനം സുതാര്യമായി നടത്തുകയും
പരിസ്ഥിതിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് ഗ്രീൻപീപ്പിൾ ശക്തമായി ആവശ്യപ്പെട്ടു.
വേറെയും ജനകീയ സംഘടനകളുടെ നേതൃത്വത്തിൽ ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Comments
0 comment