കുടുംബ ബന്ധങ്ങളുടെ ദൃഡത ഉറപ്പു വരുത്തുന്നതിനും, മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിലുള്ള ആശയവിനിമയങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്നത്തിലൂടെയും മാത്രമേ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്ക് സഹചര്യമൊരുക്കാനാകൂ എന്ന തിരിച്ചറിവാണ് ADMIN പ്രവർത്തനങ്ങളുടെ അടിത്തറ. ഒരു വീട്ടിൽ ഒരു ADMIN എന്ന അശയസമ്പുഷ്ടമായ രീതിയിൽ സമൂഹത്തെ സജ്ജരാക്കി ,മാതാപിതാക്കളിൽ ലഹരി ഇതര ഉത്പന്നങ്ങളുടെ അവബോധം വളർത്തി സിന്തറ്റിക് ലഹരികളുടെ ഉപയോഗത്തിലൂടെ കുട്ടികളിൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന മാനസിക ജനിതക മാറ്റങ്ങളുടെ തീവ്രത ബോധ്യപ്പെടുത്തി കുട്ടികളിലെ ലഹരി ഉപയോഗം തുടക്കത്തിലേ കണ്ടെത്തി അവർക്ക് വേണ്ട മാനസിക പിന്തുണ ഉറപ്പുവരുത്തി അതിൽ നിന്നും അവരെ മുക്തരാകുന്നതിനുള്ള പിന്തുണയുമാണ് പ്രാരംഭ ഘട്ടത്തിൽ ADMIN മുന്നോട്ട് വെയ്ക്കുന്നത്. വർഷങ്ങളുടെ പ്രവർത്തന പരിചയം ഉള്ള മാനസികാരോഗ്യ രംഗത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ കൗൻസിലേർസിൻ്റെ സൗജന്യ സേവനം 24×7 ADMIN കൂട്ടായ്മ സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നു.
കാലങ്ങളായി ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് നിസ്വാർത്ഥമായി പ്രാർത്ഥിക്കുന്ന HRDS INDIA യുടെ സഹകരണത്തോടെയാണ് ADMIN പ്രവർത്തനങ്ങൾ സജ്ജമാക്കുന്നത്.എറണാകുളം ജില്ലാ റസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ EDRAAC അഡ്മിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ട്. തുടക്കത്തിൽ 400 ൽ അധികം വരുന്ന യുവതി യുവാക്കൾ വോളൻ്റിയർമാരായി മയക്കുമരുന്ന് - ഇതര ഉൽപ്പന്നങ്ങൾക്ക് എതിരായ അവബോധ പ്രവർത്തനങ്ങളിൽ ADMIN ൻ്റെ ഭാഗമാകും.
ലോക ലഹരി വിമുക്ത ദിനമായ ജൂൺ 26 ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കപ്പെടുന്ന അതി വിപുലമായ ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. ദേവൻ രാമചന്ദ്രൻ , സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമിറിറ്റസ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, HRDS ഇന്ത്യ പ്രസിഡൻ്റ് ശ്രീമദ് സ്വാമി ആത്മ നമ്പി, ലഹരി ഉപയോഗത്തിനെതിരെ പോരാടുന്ന പ്രശസ്ത സോഷ്യൽ ഇൻഫ്ലൂവൻസറൂo എക്സൈസ് പ്രിവൻ്റീവ് ഓഫീസറുമായ ശ്രീ. അബ്ദുൽ ബാസിത് എന്നിവർ ചേർന്ന് ആശയ സന്തുഷ്ടമായ ഈ കൂട്ടായ്മയ്ക്കു തുടക്കും കുറിക്കും.
പത്ര സമ്മേളനത്തിൽ ANTI DRUG MOVEMENT IN NATION (ADMIN) വൈസ് ചെയർമാൻ Dr. റെജി K.K , ട്രഷറർ ദയ വിനോദ്, ജനറൽ സെക്രട്ടറി സുബിൻ സി ഭാസ്കർ, ജോയിൻ്റ് സെക്രട്ടറി റിമോഷ് M.S, HRDS ഇന്ത്യ Project Director ബിജു കൃഷ്ണൻ , ബോർഡ് മെമ്പറുമാരായ അനുപല്ലവി S , ജോസ് തോംസൺ,ADMIN Youth Movement പ്രസിഡന്റ് ഷാർഫിൻ സെബാസ്റ്റിൻ, ജനറൽ സെക്രട്ടറി അക്ഷയ വി കുമാർ എന്നിവർ പങ്കെടുത്തു.
Comments
0 comment