menu
ലോക ലഹരി വിരുദ്ധ ദിനം: മദ്യവർജ്ജന ബോധവൽക്കരണ സമിതി സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി-
ലോക ലഹരി വിരുദ്ധ ദിനം: മദ്യവർജ്ജന ബോധവൽക്കരണ സമിതി സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി-
490
views
തിരുവനന്തപുരം: സംസ്ഥാനത്ത് എണ്ണമറ്റ മദ്യവില്പന കേന്ദ്രങ്ങൾ ആരംഭിച്ചും ഡ്രൈഡേയിലെ നീയിന്ത്രണങ്ങളിൽ ഇളവ് വരുത്തിയും സർക്കാർ പ്രഖ്യാപിച്ച നടപടി തിരുത്തണമെന്നും ലഹരി കടത്തുകാരുടേയും മാഫിയ സംഘങ്ങളുടേയും അഴിഞ്ഞാട്ടം അവസാനിപ്പിച്ച് ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ കേരള മദ്യവർജ്ജന ബോധവൽക്കരണ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉപവാസ ധർണ്ണ ഉത്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു.സാമുവൽ പ്രക്കാനം, വട്ടിയൂർക്കാവ് സദാനന്ദൻ, ഉബൈദുള്ള കടവത്ത്, കാസർകോഡ് കെ.എ.കമറൂദ്ദീൻ പാലക്കാട്, ഗിരിജ മോഹൻ, കെ.വർഗീസ്, ടി.കെ.ശിവൻ, കെ.ജെമീല മുഹമ്മദ്, സിറാജ് കൊടുവായൂർ, സലിം പെരുനാട് ,മുഹമ്മദ് ടിംബർ, എച്ച്.നൂർ മുഹമ്മദ്, മല്ലശ്ശേരി പുരുഷോത്തമൻ ,മോഹനൻ പേയാട്, ടി.എൻ.ഓമന, സുമേഷ് പാമ്പായിക്കോട്, കെ.വി.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations