menu
ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു
ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു
1
151
views
ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു

ലോകാരോഗ്യ ദിനാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം കോതമംഗലം മാർ ബസേലിയോസ് ഡെൻ്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണി ഉദ്ഘാടനം ചെയ്തു

. ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, വാരപ്പെട്ടി ബ്ലോക്ക്  കുടുംബാരോഗ്യ കേന്ദ്രം, മാർ ബസേലിയോസ് ഡെൻ്റൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.   വാരപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. അനില ബേബി  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ റീ പ്രോഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ. എം.എസ് രശ്മി മുഖ്യപ്രഭാഷണം നടത്തി. "എൻ്റെ ആരോഗ്യം എൻ്റെ അവകാശം" എന്നതാണ് ഈ വർഷത്തെ സന്ദേശം.

മാർ ബസേലിയോസ് ഡെൻ്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ, കോതമംഗലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സാംപോൾ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ സി.എം ശ്രീജ, ടെക്നിക്കൽ അസിസ്റ്റൻ്റ് പി.എസ് സുബീർ, കുട്ടമ്പുഴ മെഡിക്കൽ ഓഫീസർ ഡോ.അനൂപ് തുളസി, എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു പൗലോസ്, ട്രഷറർ ഡോ. റോയി എം ജോർജ്ജ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ വി. ബിജുമോൻ എന്നിവർ സംസാരിച്ചു.

തുടർന്ന് പറവൂർ താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ തയ്യാറാക്കിയ "ശ്രദ്ധയോടെ എറണാകുളം" എന്ന ആരോഗ്യ ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു. തുടർന്ന് മാർ ബസിലിയോസ്‌ ഡെന്റൽ കോളേജിലെയും നഴ്സിംഗ് കോളേജിലെയും വിദ്യാർത്ഥികൾ, കുട്ടമ്പുഴ, ചെറുവട്ടൂർ, കോട്ടപ്പടി, പിണ്ടിമന എന്നീ ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ബോധവത്ക്കരണ നാടകം, കലാപരിപാടികൾ എന്നിവ അരങ്ങേറി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations