menu
ലോക്‌സഭ തിരഞ്ഞെടുപ്പ്_ ബാങ്ക് അക്കൗണ്ട് തുറക്കണം - ജില്ലാ കലക്ടര്‍*
ലോക്‌സഭ തിരഞ്ഞെടുപ്പ്_  ബാങ്ക് അക്കൗണ്ട് തുറക്കണം - ജില്ലാ കലക്ടര്‍*
302
views
ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ള വരവ്-ചെലവ് കണക്കുകള്‍ പരിശോധനാവിധേയമായതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക വരണാധികാരിയ്ക്ക് ഫയല്‍ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അക്കൗണ്ട് എടുത്തിരിക്കണം. സ്ഥാനാര്‍ത്ഥിയുടേയോ അഥവാ സ്ഥാനാര്‍ത്ഥിയുടേയും ഇലക്ഷന്‍ ഏജന്റിന്റേയും കൂട്ടായ പേരിലോ സംസ്ഥാനത്തെ ഏതൊരിടത്തും സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ അക്കൗണ്ട് തുടങ്ങാം. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ അനുവദനീയമല്ല.

തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായുള്ള പ്രത്യേക അക്കൗണ്ടുകളിലൂടെ മാത്രമേ തെരഞ്ഞെടുപ്പാവശ്യാര്‍ത്ഥമുള്ള വരവ്-ചെലവു കണക്കുകള്‍ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ത്ഥി രേഖാമൂലം അറിയിക്കേണ്ടതാണ്. പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കാത്ത സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള പ്രകാരം തെരഞ്ഞെടുപ്പ് ചെലവുകള്‍ സൂക്ഷിക്കാത്തവരായി കണക്കാക്കുമെന്നും അറിയിച്ചു.  


 

*

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations