menu
ലോക്‌സഭാ തിരഞ്ഞെടുപ് പ്രാഥമികഘട്ട ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍
ലോക്‌സഭാ തിരഞ്ഞെടുപ്  പ്രാഥമികഘട്ട ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് ജില്ലാ കലക്ടര്‍
0
263
views
ലോക്‌സഭ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ പ്രാഥമികഘട്ട ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തപാല്‍ വോട്ടുപ്രവര്‍ത്തനം മുതല്‍ പരിശോധനാസംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചു.

തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായുള്ള വിവിധ നിരീക്ഷണസംഘങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കണം. ഹരിതചട്ടപാലനത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കണം. സമാനമായി മാലിന്യനിര്‍മാര്‍ജനത്തിനുള്ള സംവിധാനങ്ങളും കൃത്യതയാര്‍ന്നതാക്കണം. സ്‌ട്രോംഗ് റൂമുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ സജ്ജമാക്കണം. അംഗപരിമിതര്‍ക്ക് സഹായകമായ ക്രമീകരണങ്ങള്‍ ബൂത്തുകളില്‍ ഒരുക്കുന്നതിന് വിവരശേഖരണം അടിയന്തരമായി നിര്‍വഹിക്കണം.

നിരീക്ഷണ ക്യാമറകളും പരിശോധനസംഘങ്ങള്‍ക്കുള്ള വിഡിയോ ശേഖരണത്തിനും സൂക്ഷിപ്പിനുമുള്ള സംവിധാനവും കുറ്റമറ്റതാക്കണം. നാമനിര്‍ദേശ പത്രികസമര്‍പണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള അനുമതി ലഭ്യമാക്കണം. ചട്ടവിരുദ്ധമായ പരമാര്‍ശങ്ങളൊന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നില്ലെന്നും ഉറപ്പാക്കണം. ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

എ. ഡി. എം. സി. എസ്. അനില്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations