ഈ അവാർഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കലാലയമാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.
മുൻ വർഷങ്ങളിൽ ഈ പുരസ്കാരം നേടിയ സ്ഥാപനങ്ങളിൽ ഐഐടി ഗാന്ധിനഗർ, ഐഐടി മാണ്ഡി, ഐഐഐടി ബാംഗ്ലൂർ തുടങ്ങിയവ ഉൾപ്പെടും.
ഹരിതബോധനത്തിനും സുസ്ഥിരതാ സമ്പ്രദായങ്ങൾക്കും നൽകുന്ന സംഭാവനകളും പരിസ്ഥിതിസംരക്ഷണ ശ്രമങ്ങളിലെ നേതൃത്വവും പരിഗണിച്ചാണ് പുരസ്കാരം. യുനെസ്കോയുടെ ഗ്രീനിംഗ് എഡ്യുക്കേഷൻ പങ്കാളിത്ത പരിപാടിയുടെ ലക്ഷ്യങ്ങളോട് ചേർന്നു പോകുന്നതാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളും സമഗ്രസമീപനവും എന്ന് അവാർഡ് ജൂറി നിരീക്ഷിച്ചു.
79-ാമത് യുഎൻ ജനറൽ അസംബ്ലി സെഷൻ, ചരിത്ര പ്രധാനമായ സമിറ്റ് ഓഫ് ഫ്യൂച്ചർ ഇവയോടനുബന്ധിച്ച് ന്യൂയോർക്കിലെ കോർനൽ യൂണിവേഴ്സിറ്റിയിൽ 2024ലെ എട്ടാമത് ഗ്രീൻ സ്കൂൾ കോൺഫറൻസിൽവെച്ച്
സെപ്റ്റംബർ 24 ന് പുരസ്കാര ചടങ്ങ് നടക്കും. സുസ്ഥിരപഠനാന്തരീക്ഷം പരിപോഷിപ്പിക്കുന്നതിൽ കോളേജിൻ്റെ അർപ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിപ്രായപ്പെട്ടു. പരിസ്ഥിതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാൻ അന്താരാഷ്ട്ര അംഗീകാരം പ്രോത്സഹനമാണെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.
Comments
0 comment