
' കൊച്ചിയിൽ കുടിയ യോഗത്തിൽ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ നാഷണൽ പ്രസിഡൻ്റ് അജിതാ ജയ്ഷോർ സർക്കാരിനോടു് ആവശ്യപ്പെട്ടു, 24 ന്യൂസിലെ വിനീത, വി.ജി:ക്കെതിരെ മാത്രമല്ല അടുത്ത കാലത്തായ് നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് നിരന്തരം കള്ളക്കേസുകൾ എടുത്തു കൊണ്ടിരിക്കയാണ്, മാധ്യമ മേഖലയിൽ വിരലിലെണ്ണാവുന്ന സംഘടനകൾ ഉണ്ടെങ്കിലും പലരും സർക്കാരിൻ്റെ ഭീഷണികളെ ഭയന്നിട്ടും സർക്കാർ നൽകുന്ന സൗജന്യങ്ങളെ രണ്ട് കൈ നീട്ടി വാങ്ങിച്ചു കൊണ്ടും ഇത്തരം പ്രവർത്തികളെ ന്യായികരിക്കുകയോ, മിണ്ടാതിരിക്കുകയോ ആണ്, എന്നാൽ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സർക്കാരും ചില സംഘടിത സാമൂഹ്യ വിരുദ്ധരും മാധ്യമ പ്രവർത്തകർക്കെതിരെ നടത്തുന്ന അക്രമങ്ങൾക്കെതിരെ നിയമ നടപടികൾക്ക് തയ്യാറെടുക്കുകയാണ്,, പ്രത്യേകിച്ച് വനിത മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന കൈയ്യേറ്റങ്ങളെ MJ wu, ഒരു കാരണവശാലും അംഗീകരിക്കുകയോ കൈയ്യും കെട്ടി നോക്കി നിൽക്കുകയോ ചെയ്യില്ല, ഇപ്പോൾ മാധ്യമ പ്രവർത്തകർക്ക് നേരെ നടക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും MJWu വിനോടൊപ്പം നിന്ന് ജനാധിപത്യപരമായി പ്രതിക്ഷേധങ്ങളോട് സഹകരിക്കണമെന്ന് താത്പര്യപ്പെടുന്നു. ഇതു സംബസിച്ച പ്രമേയം സംസ്ഥാന മുഖ്യമന്ത്രിക്കും, സംസ്ഥാന ഗവർണർക്കും പ്രതിപക്ഷ നേതാവിനും, അയക്കാൻ തീരുമാനിച്ചു
Comments
0 comment