കല്ലൂർക്കാട് പഞ്ചായത്തിലെ മൂക്കൻതോട് പാടശേഖരത്തിന് സമീപമായി കുമിഞ്ഞു കൂടികിടക്കുന്ന മാലിന്യപ്രശ്നത്തിന് നാളുകളായി പരിഹാരം കാണാൻ കഴിയാത്ത കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്ന് യൂത്ത് ഫ്രണ്ട് ( എം ) മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സിജോ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. 15ദിവസത്തോളമായി കുമിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക്, ജൈവ,ബയോമെഡിക്കൽ മാലിന്യങ്ങൾ ഗുരുതരആരോഗ്യപ്രശ്നങ്ങൾ വരുത്തിവെക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഇരുട്ടിൽ തപ്പുന്ന നിലപാട് സ്വീകരിക്കുന്ന പ്രഹസനം പോലെ പഞ്ചായത്ത് കമ്മിറ്റി കൂടി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണേണ്ട മാലിന്യം പ്രശ്നം പരിഹരിക്കാതെ ഉരുണ്ട് കളിക്കുന്നഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ:
Comments
0 comment