menu
മാളിയേക്കൽ കോളനിയിൽ പ്രദേശവാസികൾക്ക് ഭീഷണിയായി നിൽക്കുന്ന വലിയ പാറ കൂട്ടങ്ങൾ നീക്കം ചെയ്യുവാൻ ആരംഭിച്ചു.
മാളിയേക്കൽ കോളനിയിൽ പ്രദേശവാസികൾക്ക് ഭീഷണിയായി നിൽക്കുന്ന വലിയ പാറ കൂട്ടങ്ങൾ നീക്കം ചെയ്യുവാൻ ആരംഭിച്ചു.
0
297
views
തൊടുപുഴ: കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുടയത്തൂർ മാളിയേക്കൽ കോളനിയിൽ ഉരുൾ പൊട്ടലുണ്ടായത്.

അന്ന് അപകടത്തിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ചിരുന്നു. ഉരുൾപ്പൊട്ടലുണ്ടായ മലയ്ക്ക് മുകളിൽ വീണ്ടും താഴേക്ക് പതിക്കാൻ പാകത്തിൽ

മരക്കുറ്റികളിലും മറ്റുമായി വലിയ പാറകല്ലുകൾ തടഞ്ഞ് നിന്നിരുന്നു.

ഈ പാറക്കൂട്ടങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ 10 മാസങ്ങളായി നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നതാണ്. 

എന്നാൽ ആദ്യ ഘട്ടത്തിൽ ഇക്കാര്യത്തിൽ നടപടികളൊന്നുമായില്ല. പിന്നീട് ഈ വർഷം മൺസൂൺ ആരംഭിച്ചതിന് ശേഷമാണ് പാറ പൊട്ടിച്ച് നീക്കാൻ തുടങ്ങിയത്. 

അപകട ശേഷം പാറ നീക്കുന്നതിന് മറ്റ് തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നെന്നും, ദുരന്ത നിവാരണ ഫണ്ടിന്റെ അപര്യാപ്ത മൂലമാണ്  നടപടിക്രമങ്ങൾ ഇത്രയും നാൾ വൈകാൻ കാരണമായതെന്നും വാർഡ് മെംബർ പുഷ്പ വിജയൻ പറയുന്നു..

 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ അനുവദിച്ചിരിക്കുന്ന 6 അര ലക്ഷം രൂപ ഉപയോഗിച്ചാണ് നിലവിലെ പാറ പൊട്ടിക്കൽ .

40 ഓളം കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. അപകട ഭീഷണി ഉയർത്തുന്ന പാറകൾ ആദ്യം മുതൽ തന്നെ പൊളിച്ച് നീക്കാത്തതിലും, ഉരുൾ പൊട്ടലിൽ നഷ്ട പരിഹാരം ലഭിക്കാത്തതിലും ദുരന്തബാധിതർക്ക്  പ്രതിഷേധമുണ്ട്.

മലമുകളിലെ വലിയ പാറകൾ പൊട്ടിച്ച് ഇരുമ്പ് വടത്തിൽ താഴേക്ക് ഇറക്കുവാനുള്ള ശ്രമകരമായ ജോലിയാണ് മഴയ്ക്ക് മുന്നേ പൂർത്തിയാക്കുവാനുള്ളത്. 

എന്നാൽ കാലവർഷം ശക്തമാകുന്നത് ഈ ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുമോയെന്ന ആശങ്കയും പൊതുവേ ഉയരുന്നുണ്ട്

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations