എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ ചിലവഴിച്ചാണ് കിച്ചൺ ബ്ലോക്ക് നിർമ്മിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, സ്കൂൾ മാനേജർ പി കെ വിജയകുമാർ, കോതമംഗലം എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി എ സോമൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സി റോയ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി മനോഹരൻ, വാർഡ് മെമ്പർമാരായ ശ്രീജ ബിജു, സൽമ പരീത്, മാമലക്കണ്ടം എസ് എം എൽ പി എസ് പിടിഎ പ്രസിഡന്റ് ഇ പി ജയേഷ്, എസ് എൻ ഡി പി മാമലക്കണ്ടം ശാഖ സെക്രട്ടറി എം കെ ശശി, വൈസ് പ്രസിഡന്റ് ബിബിൻ ബാലചന്ദ്രൻ, എസ് എം എൽ പി എസ് മാമലക്കണ്ടം മുൻ ഹെഡ്മാസ്റ്റർ കെ എൻ സജിമോൻ, എം പിടിഎ പ്രസിഡന്റ് നീതു ജോബി, എസ്എൻഡിപി മാമലക്കണ്ടം ശാഖ വനിതാ സംഘം പ്രസിഡന്റ് ഷൈല മോഹനൻ, മാമലക്കണ്ടം ഡിവൈഎഫ്ഐ സെക്രട്ടറി ആരോമൽ കെ എസ്, കുട്ടമ്പുഴ മുൻ പഞ്ചായത്ത് മെമ്പർ അരുൺ പി സി, എസ്എൻഡിപി യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് അഭിനന്ദ് എം എ, മാമലക്കണ്ടം ബിജെപി ബൂത്ത് പ്രസിഡന്റ് സൂരജ് എം ആർ, എസ് എം എൽ പി എസ് മാമലക്കണ്ടം ഹെഡ്മിസ്ട്രസ് പ്രീതി പി ആർ, സ്റ്റാഫ് സെക്രട്ടറി അബു വിജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ പി എൻ കുഞ്ഞുമോൻ സ്വാഗതവും എസ് എം എൽ പി എസ് മാമലക്കണ്ടം സീനിയർ അസിസ്റ്റന്റ് അനീഷ് കെ ആർ കൃതജ്ഞതയും രേഖപ്പെടുത്തി.
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം എസ് എം എൽ പി സ്കൂളിൽ കിച്ചൺ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
Comments
0 comment