menu
മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം
മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം
0
167
views
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പലപ്പോഴായി കടുവയുടെ സാന്നിധ്യം കണ്ടതായി ജനങ്ങൾ പറയുന്നത്.

. ഈ പ്രദേശങ്ങളിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്ക് പുറമേ കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനും, തുടർച്ചയിൽ കൂട് സ്ഥാപിക്കുന്നതിനും  തീരുമാനിച്ചു.കടുവയുടെ സാന്നിധ്യം കണ്ടതായി പറയുന്ന പ്രദേശങ്ങളിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും സന്ദർശിച്ചു. വാർഡ് മെമ്പർമ്മാരായ ശ്രീജ ബിജു , സൽമ പരീത് , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞുമോൻ, കുട്ടമ്പുഴ റേഞ്ച് ഓഫീസർ സഞ്ജയ്‌ കുമാർ,നേര്യമംഗലം റേഞ്ച് ഓഫീസർ ജയൻ കെ എസ്,   ആരോമൽ എം എസ് ,  ജോബി വട്ടമറ്റം, എം വി ദേവസ്യ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations