എം ബി എം എം അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. പുകയില വിരുദ്ധ ലഘു ലേഖകളുടെ പ്രകാശനം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് നിര്‍വഹിച്ചു. മാര്‍ത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍ പുകയില വിരുദ്ധ ബാഡ്ജുകളുടെ വിതരണോദ്ഘാടനം നടത്തി. പ്രിന്‍സിപ്പല്‍ ഡോ. ബൈജു പോൾ കുര്യന്‍ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം ബി എം എം അസോസിയേഷന്‍ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരില്‍, ട്രെഷറര്‍ ഡോ.റോയ് എം ജോര്‍ജ്, ഡോ. ബീന കുമാരി. ഡോ. എബി ആലുക്കല്‍,ഡോ.റോണിന്‍ സെബാസ്റ്റ്യൻ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പി കെ ബാലകൃഷ്ണന്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പരിപാടിയുടെ ഭാഗമായി ജൂണ്‍ 6 വരെയുള്ള ദിവസങ്ങളില്‍ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് , കോളേജുകള്‍, സ്കൂളുകള്‍, അതിഥിതൊഴിലാളികള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബോധവത്കരണ പരിപാടികളുംവിദ്യാര്‍ത്ഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എല്‍ എ നിര്‍വഹിച്ചു.
Comments
0 comment