മൂവാറ്റുപുഴ: മാറാടിയിൽ ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും മോഷണം നടത്തിയ വീട്ടു ജോലിക്കാരി പിടിയിൽ. മൂവാറ്റുപുഴ .ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ: മാറാടിയിൽ ജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും മോഷണം നടത്തിയ വീട്ടു ജോലിക്കാരി പിടിയിൽ. മൂവാറ്റുപുഴ .ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുകാരുടെ പരാതിയിൽ സബ് ഇൻസ്പെക്ടർമാരായ വിഷ്ണു രാജു , ഒ.എം സെയ്ത്, എ എസ് ഐ പി.എസ് ജോജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്, ബിനുരാമൻ തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments
0 comment