
പാലക്കുഴ : മാറിക കണ്ണാടി കണ്ടംപാടത്ത് കർഷകരുടെ നേതൃത്വത്തിൽ കൃഷിയിറക്കി. പാലക്കുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ,പാലക്കുഴ പഞ്ചായത്ത് പാടശേഖര സമിതി, കണ്ണാടി കണ്ടം പാടശേഖര സമിതി കാർഷിക കർമ്മസേന എന്നിവയുടെ നേതൃത്വത്തിലാണ് കണ്ണാടി കണ്ടത്ത് നെൽകൃഷി പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പാലക്കുഴ സഹകരണ ബാങ്ക് പലിശ രഹിത സഹായമാണ് പദ്ധതി നടത്തിപ്പിനായി നല്കിയിരിക്കുന്നത്.
കണ്ണാടി കണ്ടത്ത് ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ. എ. ജയ വിത ഉത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആലീസ് ഷാജു കാർഷിക കർമ്മസേനയുടെ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജുമുണ്ടപ്ലാക്കിൽ അധ്യക്ഷനായി. ജോസ്ന ജോസ്, എൻ.കെ. ഗോപി, ജിബി സാബു,പാലക്കുഴ ബാങ്ക് പ്രസിഡൻ്റ് എൻ . കെ. ജോസ്, സിബി ജോർജ്, സിബി സഹദേവൻ, കെ.എ. മാണിക്കുഞ്ഞ്, മേഴ്സി ജോസ്, മഞ്ജുബിനു, സിജി ബിനു, കാർഷിക കർമ്മസേന പ്രസിഡൻ്റ് ഷാജു ജേക്കബ്, പി.എ. മണിയൻ പുളിയമ്മാക്കൽ,സി. ജോർജ്, പി.ടി. തോമസ്, പി.കെ. ജോൺ, പി.എം. സോമൻ പനച്ചിത്തടത്തിൽ എന്നിവർ സംസാരിച്ചു.
Comments
0 comment