
ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ഭർത്താവ് മൂവാറ്റുപുഴ പൊലീസ് പിടിയിൽ. ഇടുക്കി തൊടുപുഴ മുതലക്കോടത്തിന് സമീപം ഇടവെട്ടി കൊതകുത്തി ഭാഗത്ത് പാണവേലിൽ വീട്ടിൽ മനോജ് കുഞ്ഞപ്പ (47)നെയാണ് പൊലീസ് പിടികൂടിയത്.അമ്പലംപടി ഭാഗത്ത് വച്ചാണ് ഭാര്യയെ കത്തികൊണ്ട് കുത്തികൊലപെടുത്താൻ ശ്രമിച്ചത്.നെഞ്ചിനും കാലിനും ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഇയാൾ സ്വന്തം സ്കൂട്ടറിൽ ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ രൂപീകരിച്ച അന്വേഷണ സംഘം ശാസ്ത്രീയ അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പിടികൂടി. ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും 2021 ൽ മുവാറ്റുപുഴ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.ഡി വൈ എസ് പി വി ടി ഷാജന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ, എസ്ഐമാരായ വിഷ്ണു രാജു, എം വി ദിലീപ്കുമാർ, പി സി ജയകുമാർ, ബിനോ ഭാർഗവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Comments
0 comment