കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിന്റെ ഓണാഘോഷം പൊന്നാവണി കേംബ്രിജ് മേയറായ അഡ്വ.ബൈജു തിട്ടാല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ക്യാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട് സി എം ഐ, പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ സിഎംഐ, സ്കൂൾ മുൻ മാനേജറും പ്രിൻസിപ്പലുമായ ഫാ.ചാണ്ടി കിഴക്കയിൽ, പിടിഎ അംഗങ്ങൾ , വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
കലാലയ ജീവിതം അവിസ്മരണീയമാക്കുന്ന അനർഘ നിമിഷങ്ങളാണ് ഇത്തരം ആഘോഷ വേളകൾ എന്ന് വിശിഷ്ടാതിഥി കേംബ്രിജ് മേയർ അഡ്വ.ബൈജു തിട്ടാല അഭിപ്രായപ്പെട്ടു.
പൂക്കളം തീർത്തു കൊണ്ട് തുടങ്ങിയ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നതായിരുന്നു ചെണ്ടമേളവും പുലികളിയും.
ആഘോഷത്തിൻറെ ഭാഗമായി ധാരാളം കലാപരിപാടികൾ അരങ്ങേറി.
സ്കൂൾ കലോത്സവക്കമ്മറ്റിയുടേയും മലയാള വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മലയാള തനിമ കൊണ്ട് ശ്രദ്ധേയമായി.
ഫോട്ടോ:പൊന്നാവണിഓണാഘോഷംകേംബ്രിജ് മേയറായ അഡ്വ.ബൈജു തിട്ടാല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Comments
0 comment