മൂവാറ്റുപുഴ: വെള്ളൂർകുന്നം നായർ സർവീസ് സൊസൈറ്റി (NSS) കരയോഗത്തിന്റെയും ഇന്ത്യൻ ഹോമിയോപതി മെഡിക്കൽ അസോസിയേഷൻ മുവാറ്റുപുഴ ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളോർക്കുന്നം ക്ഷേത്രത്തിനു സമീപമുള്ള എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പിൽ എൻഎസ് എസ് കരയോഗം പ്രസിഡന്റ് ശ്രീപി കൃഷ്ണ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം PVM ഉൽഘാടനം ചെയ്ത് സംസാരിച്ചു. ഇന്ത്യൻ ഹോമിയോപതി മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോക്ടർ സൗമ്യ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ആശ അനിൽ ആശംസകൾ അർപ്പിച്ചു. എൻഎസ് എസ് കരയോഗം സെക്രട്ടറി ചന്ദ്ര ശേഖരൻ നായർ നന്ദിയും പറഞ്ഞു.
Comments
0 comment