കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ മുഴുവൻ കുട്ടികളെയും മെമ്പേഴ്‌സ് മെറിറ്റ് അവാർഡ് നൽകി ആദരിച്ചു.
അവാർഡ് ദാനം മെമ്പർ അരുൺ സി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു വിജയനാഥ്, മുൻ പഞ്ചായത്ത് മെമ്പർ കെ പി ജയകുമാർ, കെ എൻ ശ്രീജിത്ത്,കുടുംബശ്രീ സി ഡി എസ് മെമ്പർ വത്സല സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments
0 comment