കൊല്ലം: ജീവിതത്തിലെ ദുരനുഭവങ്ങളിലൂടെ മാനസിക നില തകരാറിലായവരുടെ ദുരവസ്ഥ ചിത്രീകരിച്ച് മലയാളികളുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കുകയും, കാവ്യസമാനമായ ആഖ്യാനശൈലികൊണ്ട് മലയാള വായനക്കാരെ വിസ്മയിപ്പിക്കുകയും ചെയ്ത അന്തരിച്ച മഹാനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് ജയ് ഹിന്ദ് സോഷ്യലിസ്റ്റ് പരിവാർ (ജെ.എച്ച്.എസ്.പി) സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാ സെക്രട്ടറി ജനറൽ ചെമ്പകശ്ശേരി ചന്ദ്രബാബു, വൈസ് പ്രസിഡൻ്റ് അഡ്വ.ശ്യാംജി. റാം, ഷെമീർ പെരുമറ്റം, ഇ.ജെ.ജോസഫ്, ചെറിയാൻ ബി.ലോബ്, വിനോദ് ജി. മിത്രൻ, മണിയാർ വിജയൻ എന്നിവർ പ്രസംഗിച്ചു.
Comments
0 comment