menu
മീഡിയ ആൻ്റ് ജേർണലിസ്റ്റ് യൂണിയൻ പഠനോപകരണങ്ങൾ നൽകി,
മീഡിയ ആൻ്റ് ജേർണലിസ്റ്റ് യൂണിയൻ പഠനോപകരണങ്ങൾ നൽകി,
0
232
views
തൃശൂർ: സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ഉൾപ്പെടുന്ന വനമേഖലയിൽപ്പെട്ട വെറ്റിലപ്പാറ വൊക്കേഷണൽ ഹയർ സെക്കൻ്ററി ഹൈസ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു,

  MJ wu, വിൻ്റെ ദേശീയ പ്രസിഡൻ്റ് ശ്രീമതി അജിതാ ജയ് ഷോർ മുൻകൈ എടുത്ത് ,ഈ ചടങ്ങ് സംഘടിപ്പിച്ചത്, വനമേഖലയിലുള്ള, ആദിവാസി വിഭാഗത്തിലെ കുട്ടികളും, പഞ്ചായത്തിലെ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളാണിതിൻ്റെ പ്രായോജകരായത്, ഈ സ്കൂളിൽ നിന്ന് പ്ലസ് ടുവിന് മികച്ച വിജയം കാഴ്ചവച്ചർക്കും പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ ഇരുപത്തിമൂന്ന് കുട്ടികൾക്കും മൊമെൻ്റോകളും, പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നോട്ട് ബുക്കുകളും, കുട, യും, ബാഗുകളും പേനയും വിതരണം ചെയ്യുകയുണ്ടായി, ഈ സംരംഭത്തിൽ യൂണിയൻ്റെ നാഷണൽ കമ്മറ്റിക്കൊപ്പം സംസ്ഥാന കമ്മിറ്റിയും എറണാകുളം എക്സ് കൂട്ടിവ് കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു, 

ദേശീയ പ്രസിഡന്റ് ശ്രീമതി അജിത ജയ്ഷോറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആതിര ദേവരാജൻ പരിപാടികൾ ഉത്ഘാടനം ചെയ്യതു. അവാർഡുദാനം ചാലക്കുടി ഡി.വൈ.എസ്.പിശ്രീ ആർ അശോകൻ, ചെയ്തു. ആദരിക്കൽ ശ്രീ ജനീഷ് പി ജോസ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നടത്തി   

 സൗമ്യ മണിലാൽ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വൈസ് പ്രസിഡൻറ്, ശ്രീ റിജേഷ് കെ. കെ. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ശ്രീ സാൻഡി ജോസഫ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ശ്രീമതി സനീക്ഷ ഷെമി 4-ാം വാർഡ് മെമ്പർ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, ശ്രീ ജിജിമോൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ GHSS വെറ്റിലപ്പാറ, ശ്രീമതി റൈനി റാഫി PTA പ്രസിഡൻറ് GHSS വെറ്റിലപ്പാറ, ശ്രീ മണി കോർമോത് പ്രസിഡൻറ് എക്‌സ് സർവീസ്മെൻ സെസൈറ്റി സംരക്ഷണ സമിതി, ശ്രീ സതീഷ് കുമാർ സി.പി.എം അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി, ശ്രീ സന്തോഷ് കെ. ടി. സി.പി.ഐ അതിരപ്പിള്ളി ലോക്കൽ സെക്രട്ടറി, ശ്രീ ഉണ്ണി കെ. പാർത്ഥൻ ബി.ജെ.പി അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ്, ശ്രീ ജയൻ കോൺഗ്രസ് അതിരപ്പിള്ളി മണ്ഡ‌ലം പ്രസിഡൻറ്, ശ്രീമതി വിജയ ട്രൈബൽ ഹോസ്‌റ്റൽ വാർഡൻ വെറ്റിലപ്പാറ, ശ്രീമതി ശ്രീജ ടി.ആർ. പ്രധാന അദ്ധ്യാപിക GHSS വെറ്റിലപ്പാറ, ശ്രീ. ബി. വി. രവിന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറി MJWU ൻ്റെ ദേശീയ ട്രഷറർ നിപുൺജോയ്, വൈസ് പ്രസിഡൻ്റ് റെയിസൻ തൃശ്ശൂർ സംസ്ഥാന പ്രസിഡൻ് ശശികളരിയേൽ , െജനറൽ സെക്രട്ടറി ഡോ:ഷാജഹാൻ കൊല്ലം. സെക്രട്ടറി റാഫി മലപ്പുറം എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് ജലാൽ ട്രഷറർ സത്യൻ ചെങ്ങാനാട്ട് എക്സ്ക്യൂട്ടിവ് അംഗങ്ങളായ അബു ലെയ്സ് വിനോദ് ചാക്യാർ തുടങ്ങിയവർ പങ്കെടുത്തു ആശംസ പ്രസംഗം നടത്തി.

പ്രസ്തുത ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമുദായിക പ്രസ്ഥാനങ്ങളിൽ നിന്നും, വനം വകുപ്പ്, പോലീസ്, കേന്ദ്രസേന, റവന്യു, തദ്ദേശവകുപ്പ്, മുതലായ തലങ്ങളിൽ നിന്നും ബഹുമാന്യ വ്യക്തികൾ വിശിഷ്ടാഥിതികൾ പങ്കെടുത്തു. പ്രധാന അധ്യാപിക എല്ലാവർക്കും നന്ദി അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations