മുവാറ്റു പുഴ: പായിപ്ര പഞ്ചായത്തിൽ ആയിരം വീടുകളിൽ ഒരു ഫലവൃക്ഷം വീതം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ചെടികളാണ് വിതരണം ചെയ്യുന്നത്. പുനർജനി ഓഡിറ്റോറിയത്തിൽ നടന്നാൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി എ അസീസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ബംഗാളിലെ ചെരിപ്രദേശങ്ങളിൽ പുനരുധിവാസ പദ്ധതി നേതൃത്വം നൽകുന്ന മുഹമ്മദ് മുബഷിർ മുഖ്യ അതിഥിയായി. സാമൂഹ്യപ്രവർത്തകനായ സഹീർ മേനാമറ്റം ആണ് ആണ് പ്രോജക്ട് കോഡിനേറ്റർ.
കഴിഞ്ഞ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്വീകരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
സലാം തണ്ടിയെക്കൽ, ഷാജി ഫ്ലോട്ടില, കെ ഇ ഷാജി പുനർജനി കോഡിനേറ്റർ ഷംന തുടങ്ങിയവർ സംസാരിച്ചു.
Comments
0 comment