സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാന അധ്യാപകൻ പി എൻ സജിമോന് സ്കൂളിൽ സ്വീകരവും ആദരവും നൽകി. സ്കൂൾ കവാടത്തിൽ പൂക്കളും ബൊക്കെയുമായി കാത്തുനിന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സാറിനെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു . കോതമംഗലം എംഎൽഎ ആന്റണി ജോൺ പൊന്നാട അണിയിച്ചു..
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, പിടിഎ പ്രസിഡന്റ് പി എ റഷീദ് , മുൻ പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ഹയർസെക്കന്ററി പ്രിൻസിപ്പൽ രജനി കൃഷ്ണൻ, വിഎച്എസ്സി പ്രിൻസിപ്പൽ സുനിത രമേശ്, സീനിയർ അസിസ്റ്റൻറ് എം കെ ചിത്ര എന്നിവർ പ്രസംഗിച്ചു
Comments
0 comment