
കെ എ എം എ . സംസ്ഥാന കമ്മറ്റി നിയോഗിച്ച അഞ്ചംഗ പാനലാണ് പുരസ്കാര ജേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. അഫ്സൽ ഉൽ- ഉലമ സിലബസ് പരിഷ്ക്കരണം, ഭാഷാ വിദ്യാർത്ഥികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പരിഹാരിക്കൽ , അറബിക്ക് അധ്യാപക സർവ്വീസ് പ്രശ്നങ്ങളുടെ തീർപ്പാക്കൽ, അധ്യാപക നിയമനങ്ങൾക്കായുള്ള പരിശ്രമങ്ങൾ, അറബി ഭാഷാ പ്രചാരണം എന്നിത്യാതി കാര്യങ്ങളിൽ അദ്ദേഹം നൽകിയ അർപ്പണ മനോഭാവവും പ്രവർത്തന മികവുമാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച അദ്ദേഹം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും കേരളാ അറബിക്ക് സ്റ്റുഡൻ്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റായും പദവികൾ വഹിച്ചിട്ടുണ്ട്. തദവസരത്തിലാണ് സിലബസ് പരിഷ്ക്കരണ സമരങ്ങൾ അരങ്ങേറുന്നത്. കൂടാതെ ഭാഷാധ്യാപക നിയമന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.1998 ൽ മുവാറ്റുപുഴ കാവുംകര മുസ്ലിം എൽ പി സ്കൂളിൽ അറബി അധ്യാപകനായി നിയമിതനായതിനുശേഷം പൊതു വിദ്യാഭ്യാത സംരക്ഷണത്തിനും അറബി ഭാഷാ സംരക്ഷണത്തിനുമായി ഒട്ടനവധി സേവനങ്ങൾ ചെയ്തു . കെ എ എം എ ഭാരവാഹി എന്ന നിലയിൽ, പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിവിധ മേളകളുടെ മുഖ്യ കാര്യദർശി ആയിരുന്നിട്ടുണ്ട്. സ്കൂൾ സ്കൗട്ട് മാസ്റ്ററായിരുന്ന ഹംസമാഷ് മെൻ്ററായും, മോട്ടിവേറ്ററായും ഫെലിസിറ്ററായും തൻ്റെ വിദ്യാർത്ഥികളുടെ മനസ്സിൽ ഇടം നേടി. 2024 ജൂലൈ 28 ന് ആലുവ ഹിറാ സെന്ററിൽ വച്ച് അൻവർ സാദത്ത് എം എൽ എ യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും
Comments
0 comment