menu
മലയിൻകീഴ് - തൃക്കാരിയൂർ റോഡിൽ പൊതുജന സഹകരണത്തോടെ വീതി വർധിപ്പിക്കുന്നു.
മലയിൻകീഴ് - തൃക്കാരിയൂർ റോഡിൽ പൊതുജന സഹകരണത്തോടെ വീതി വർധിപ്പിക്കുന്നു.
0
218
views
കോതമംഗലം : തൃക്കാരിയൂർ - നാടുകാണി റോഡിന്റെ ഭാഗമായ മലയിൻകീഴ് മുതൽ തൃക്കാരിയൂർ വരെ വരുന്ന ഭാഗത്തെ റോഡിന് ആവശ്യമായ വീതി പൊതുജന സഹകരണത്തോടെ വർദ്ധിപ്പിക്കുന്നു. നിലവിൽ ഈ റോഡ് അപകട വളവുകൾ നിറഞ്ഞതും വീതി നന്നേ കുറഞ്ഞതുമാണ്.

ഈ റോഡിന്റെ പല മേഖലകളിലും അപകടങ്ങൾ നിത്യ സംഭവമായി മാറുകയാണ്.തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിലേക്കും അതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന കോടതി കോംപ്ലക്സ് അടക്കമുള്ള മേഖലകളിലേക്ക് നൂറുകണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്ന ഒരു പ്രധാന റോഡാണ്. ഏറെ നാളുകളായി വീതി വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതാണിപ്പോൾ പൊതു ജനസഹകരണത്തോടുകൂടി സാധ്യമായിട്ടുള്ളത്. ആദ്യഘട്ടമായി അപകട വളവുകൾ നിവർത്തി ആവശ്യമായ വീതി വർധിപ്പിക്കുന്ന പ്രവർത്തികൾക്കാണ് ഇപ്പോൾ തുടക്കമായിട്ടുള്ളത്. രണ്ടാം ഘട്ടമായി മലയിൻകീഴ് മുതൽ കോടതി കോംപ്ലക്സ് വരെ വരുന്ന പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടാംഘട്ടത്തിൽ ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട് . നിലവിൽ അഞ്ചോളം സ്വകാര്യ വ്യക്തികളാണ് റോഡിന് ആവശ്യമായ വീതി ലഭ്യമാക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടുനൽകിയിട്ടുള്ളത്. റോഡ് വികസനത്തിനായി മാതൃകാപരമായി ഭൂമി വിട്ടു നൽകിയവരോട് ആന്റണി ജോൺ എംഎൽഎ നന്ദി രേഖപ്പെടുത്തി. എം എൽ എ യും മറ്റു ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. എംഎൽഎയോടൊപ്പം വാർഡ് കൗൺസിലർ സിബി സ്കറിയ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സിന്റോ വി പി, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അരുൺ എം എസ്, ഭൂമി വിട്ടുനൽകിയവരായ അഭിജിത്ത് അമ്മ പറമ്പിൽ,ഡോക്ടർ ബിനു അലക്സ് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി, റോയി തെക്കേക്കര, പ്രിൻസി ഓലിയപ്പുറം എന്നിവർ ഉണ്ടായിരുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations