
മണീട് നെച്ചൂർ മഠത്തിൽപറമ്പിൽ വീട്ടിൽ അഖിൽ രാജൻ (29) നെയാണ് പിറവം ഇൻസ്പെക്ടർ ഡി.എസ് ഇന്ദ്രരാജിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
. മണീട് ആനമുന്തി ജംങ്ഷനിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. മണീട് വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷ് (38)ന് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 17 ന് പുലർച്ചെ മഹേഷ് മരണപ്പെട്ടു. സംഭവത്തിന് ശേഷം മൊബൈൽ ഫോൺ ഉപേക്ഷിച്ച് പ്രതി ഒളിവിൽപ്പോയി. തൃശൂർ വടക്കാഞ്ചേരി പാലക്കാട്, കോയമ്പത്തൂർ സേലം വഴി ബാഗ്ലൂരിലെത്തി. പോലീസ് പ്രതിയ വിടാതെ പിന്തുടർന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. പിടികൂടാൻ നേരത്ത് പോലീസുമായി മൽപ്പിടുത്തം നടത്തി രക്ഷപ്പെടാനും ശ്രമമുണ്ടായി. സാഹസികമായാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.
റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ഇൻസ്പെക്ടർ ഡി.എസ് ഇന്ദ്രരാജ്, എസ്.ഐ മാരായ എസ്.എൻ സുമിത, കെ.എസ് ജയൻ, എൻ.പി ബിജു', എ.എസ്.ഐ ജോസ് കെ ഫിലിപ്പ്, സീനിയർ സി പി ഒ ബി. ചന്ദ്രബോസ്, കെ.എ യോഹന്നാൻ, ടി.പി സന്ദീപ് സി.പി.ഒ മാരായ ജീസൻ വർഗീസ്, ജി.കെ സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments
0 comment