മുവാറ്റുപുഴ :സംഘ പരിവാർ നേത്രത്വത്തിൽ മണിപ്പൂരിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനം അവസാനിപ്പിക്കണമെന്നുംസ്ത്രീ സമൂഹത്തിനെ നഗ്നരാക്കി പരസ്യമായി കൂട്ട ബലാത്സംഘം ചെയ്യുന്ന ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യ പ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വൺ വേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നെഹ്‌റു പാർക്കിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
ബി ജെ പി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ മൗനാ നുവാദത്തോടെ മണിപ്പൂരിൽ നടക്കുന്ന വംശീയ ഉന്മൂലനം അവസാനിപ്പിക്കാൻ പ്രതിപക്ഷ പ്പാർട്ടികളും ജാനാധിപത്യ വിശ്വാസികളും ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ഡലം പ്രസിഡണ്ട് യൂനസ് എം. എ. പറഞ്ഞു. സെക്രട്ടറി അബ്ദുൽ സലാം, സുമയ്യ ഫസൽ, അൻവർ ടി. യു. തുടങ്ങിയവർ സം സാരിച്ചു.സജ്ജാദ് സഹീർ, സിറാജ് പൈനായിൽ, അസ്ര നബീൽ, ജാസിയ സൈഫ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Comments
0 comment