കോതമംഗലം: മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.മണിപ്പൂരിൽ നടക്കുന്ന കലാപത്തിൽ ബിജെപി ഗവർമെന്റ് സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചും, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ അടിവാട് കവലയിൽ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സദസ്സ് സിപിഐ എം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം മനോജ് നാരായണൻ ഉദ്ഘാടനം ചെയ്തു
പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ അദ്ധ്യക്ഷത വഹിച്ചു. കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ ചെയർമാൻ ഡോക്ടർ സൈദ് മുഹമ്മദ്
അൽഖാസിമി, ഫാദർ എൽദോസ് പുൽപറമ്പിൽ, ഏരിയ കമ്മിറ്റി അംഗം കെ ബി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, സഫിയ സലിം, സീനത്ത് മൈതീൻ എന്നിവർ പ്രസംഗിച്ചു.
Comments
0 comment