menu
മനുഷ്യാവകാശ സംഘടന യായ 𝐍𝐇𝐑𝐀𝐂𝐅 എറണാകുളം, തൃശ്ശൂർ റീജിയണൽ സമ്മേളനം ആലുവ എൻ വി കോംപ്ലക്സ് ബിൽഡിംഗ് മിനി ഹാളിൽ ചേർന്നു.
മനുഷ്യാവകാശ സംഘടന യായ  𝐍𝐇𝐑𝐀𝐂𝐅  എറണാകുളം, തൃശ്ശൂർ റീജിയണൽ സമ്മേളനം  ആലുവ എൻ വി കോംപ്ലക്സ് ബിൽഡിംഗ് മിനി ഹാളിൽ ചേർന്നു.
0
0
129
views
തൃശൂർ :മനുഷ്യാവകാശ സംഘടന യായ 𝐍𝐇𝐑𝐀𝐂𝐅 എറണാകുളം, തൃശ്ശൂർ റീജിയണൽ സമ്മേളനം ആലുവ എൻ വി കോംപ്ലക്സ് ബിൽഡിംഗ് മിനി ഹാളിൽ ചേർന്നു.

റീജണൽ കോഡിനേറ്ററും നാഷണൽ വൈസ് പ്രസിഡന്റുമായ ദാമോദരൻ ഏറനാട് അധ്യക്ഷത വഹിച്ച യോഗത്തിൽ, എറണാകുളം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സക്കറിയ സ്വാഗതം ആശംസിച്ചു.

 അധ്യക്ഷന്റെ പ്രസംഗത്തിൽ സംഘടനയുടെ മനുഷ്യാവകാശ ലംഘന വിഷയങ്ങൾ ഇടപെട്ട കാര്യങ്ങളും വിശദമായി പ്രതിപാദിച്ചു. നാലു മാസത്തിൽ ഒരിക്കൽ ചേരുന്ന റീജിയണൽ സമ്മേളനങ്ങളിൽ എല്ലാ മെമ്പർമാരും ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്  എന്നും പറഞ്ഞു . 

. സംഘടന പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും മുന്നേറിക്കൊണ്ടിരിക്കുന്നു എന്നും കേരളത്തിൽ അറിയപ്പെടുന്ന സംഘടനയായി വളർന്നു കഴിഞ്ഞു എന്നും   അതിന്റെ ഭാഗമാകുവാൻ എല്ലാവരുടെയും പൂർണമായ സഹകരണങ്ങളും പ്രവർത്തനങ്ങളും ആവശ്യമാണ് എന്ന് പറഞ്ഞു.

 തുടർന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഡ്വക്കേറ്റ് ജോഷി പാച്ചൻ മനുഷ്യാവകാശ പ്രവർത്തനങ്ങളെ കുറിച് വിശദമായി സംസാരിച്ചു. വ്യക്തമായ ചട്ടക്കൂടിനകത്തുനിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ്,എന്നും ഇന്റർനാഷണൽ അംഗീകാരത്തിനായി കാത്തിരിക്കുന്നു എന്നും  ചിട്ടയോടെ  പ്രവർത്തിക്കുന്ന വേറൊരു സംഘടനNHRACF പോലെ ഇല്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ജില്ലകളിലും സംഘടന ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

 തുടർന്ന് സെൻട്രൽ കമ്മിറ്റി അംഗം ഡോ. ടി. എം ഹരീഷ് സാമൂഹ്യ ബോധവൽക്കരണ ക്ലാസ്   നയിച്ചു.

 വ്യക്തിത്വ വികസനത്തെ കുറിച്ചും, ആത്മാഭിമാനവും ആത്മവിശ്വാസമുള്ളവരായി  എല്ലാവരും മാറേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഉദാഹരണസഹിതം പ്രതിപാദിച്ചു. ഇന്ന് സമൂഹത്തിൽ  അക്രമവാസനകൾ  എന്തുകൊണ്ടാണ് ഇത്രയധികം വർദ്ധിച്ചിരിക്കുന്നത് എന്നും മനുഷ്യരിലെ സ്വഭാവമാറ്റവും, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും വിശ്വാസവും,  ഐക്യവും നഷ്ടപ്പെടുന്നതിനെ കുറിച്ചും നടന്ന ക്ലാസ്സ് വളരെ ഹൃദ്യമായി അനുഭവപ്പെട്ടു സമ്മേളനത്തിൽ

 പങ്കെടുത്തവർ  അഭിപ്രായപ്പെട്ടു.

 അംഗങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തമായ  മറുപടി നൽകി.

 കോളേജുകളിലും സ്കൂളുകളിലും, NHRACF ന്റെ ആഭിമുഖ്യത്തിൽ ഇതുപോലുള്ള ക്ലാസുകൾ നടത്തേണ്ട ത് വളരെ അത്യാവശ്യമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായം പ്രകടിപ്പിച്ചു. നല്ല ഒരു ക്ലാസ് നടത്തിയ ഡോക്ടർ ഹരീഷിനെ അഡ്വക്കേറ്റ് ജോഷി പാച്ചൻ  അഭിനന്ദിച്ചു.

 ജില്ലാ കോഡിനേറ്റർ അബ്ദുൽ റഫീഖ്  അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയ്‌ക്ക് നടപടി ഉണ്ടായ കാര്യം യോഗത്തിൽ അറിയിച്ചു.

 സെൻട്രൽ കമ്മിറ്റി അംഗവും അഡീഷണൽചീഫ് കോഡിനേറ്ററുമായ  ദിലീപ് ഖാദി സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറിയും അഡ്മിനിസ്ട്രേറ്ററും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ശ്രീ വിനോദ് കുമാർ രണ്ടു ജില്ലകളിലും ശക്തമായ പ്രവർത്തനം നടത്തുവാൻ എല്ലാവരും സന്നദ്ധരാവണമെന്ന്  പറഞ്ഞു. 

.പാലക്കാട്, മലപ്പുറം റീജണൽ കോഡിനേറ്ററുമായ ശ്രീ രമേശ് ബേബി 

 അഡീഷണൽ  സംസ്ഥാന സെക്രട്ടറിയും മീഡിയ കോർഡിനേറ്ററുമായ മെഹമൂദ ശ്രീമതി  എം.പി. റീജ, കോട്ടയം, ആലപ്പുഴ റീജണൽ കോഡിനേറ്റർ ശ്രീമതി ഫാസില ചാരുംമൂട്, താൻ നടത്തിയ മനുഷ്യ അവകാശ പ്രവർത്തനങ്ങൾ വിശദമായി പ്രതിപാദിച്ചു  കെ. പി രാജേഷ് കുമാർ, തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ബാലചന്ദ്രൻ നായർ, ശ്രീമതി വിജി രഘുനാഥ് , പങ്കജാക്ഷൻ ഇടപ്പള്ളി,അനിൽകുമാർ, ചന്ദ്രകുമാരി എന്നിവർ  സമ്മേളനത്തിൽ പ്രസംഗിച് അഭിപ്രായങ്ങൾ പങ്കുവെച്ചു.  എത്തിച്ചേർന്ന അംഗങ്ങൾ സ്വയം  പരിചയപ്പെടുത്തി സംസാരിച്ചു. തൃശ്ശൂർ ജില്ലയിൽ നിന്നും എറണാകുളം ജില്ലയിൽ നിന്നും പങ്കെടുത്തവർ എല്ലാവരും അവരവരുടെ സ്വന്തം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ അറിയിച്ചു.

  തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ പ്രദീപ് സംവേദിക  പറഞ്ഞു.  ജില്ലകളിൽ  കൂടുതൽപേർ പങ്കെടുത്തതിന്  എല്ലാവരെയും പ്രത്യേകം പ്രത്യേകം  അഭിനന്ദിച്ചു. അദ്ദേഹം യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations