
പത്തനംതിട്ട: മതേതര പ്രസ്ഥാനങ്ങൾ വളർത്തുന്നതിൽ രാഷ്ട്രീയ ജനതാദളിൻ്റെ (ആർ.ജെ.ഡി )പങ്ക് വളരെ വലുതാണന്നും, രാജ്യത്ത് സെക്കുലർ മൂവ് മെൻ്റിന് മുന്നേറ്റം സൃഷ്ടിച്ചതും ആർ.ജെ.ഡി എന്ന രാഷ്ട്രീയശക്തിയിലൂടെയാണന്നും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി ) ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടി കേന്ദ്ര ബോർഡ് മെംബറുമായ അനു ചാക്കോ പറഞ്ഞു
സോഷ്യലിസ്റ്റ് സംഘടനകൾക്ക് കേരളത്തിൽ ശക്തി പകർന്നത് പി.വിശ്വംഭരൻ ചേട്ടനും, എം.പി.വീരേന്ദ്രകുമാർ ജിയും, അരങ്ങിൽ ശ്രീധരേട്ടനും ഒക്കെയായിരുന്നു. സോഷ്യലിസ്റ്റ് ആദർശങ്ങളെ കറ പുരളാതെ സമൂഹനന്മയ്ക്ക് വേണ്ടി പ്രാവർത്തികമാക്കിയ ഏക രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി ) ആണെന്ന് അനു ചാക്കോ പ്രസ്താവിച്ചു.ആർ.ജെ.ഡിയുടെ പത്തനംതിട്ട ജില്ലാ കൺവെൻഷൻ്റെ മുഖ്യാതിഥിയായും, വിവിധ ജനതാദൾ പ്രസ്ഥാനങ്ങളിൽ നിന്ന് വന്ന പ്രവർത്തകർക്ക് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി )പതാക സമർപ്പിച്ച് സംസാരിക്കുകയായിരുന്നു പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അനു ചാക്കോ .സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗ്ഗീസ് ജോർജ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു.ആർ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് മനു വാസുദേവ് അദ്ധ്യക്ഷത വഹിച്ചു.
Comments
0 comment